കേരളം

kerala

ETV Bharat / bharat

ഡി.കെ ശിവകുമാറിന് ജാമ്യം; രാജ്യം വിടാനാകില്ല - Congress leader DK Shivakumar

ജാമ്യം അനുവദിച്ചത് ഡല്‍ഹി ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം. 25,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം

ഡി.കെ ശിവകുമാറിന് ജാമ്യം

By

Published : Oct 23, 2019, 3:13 PM IST

ന്യൂഡല്‍ഹി:സാമ്പത്തിക തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കാനും കോടതി ഉത്തരവിട്ടു.
രാജ്യം വിട്ടുപോകരുതെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ കഴിഞ്ഞ മാസമാണ് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്‌തത്. ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ശിവകുമാറിന്‍റെ പേരില്‍ അനധികൃത സ്വത്ത് കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം തീഹാര്‍ ജയിലിലെത്തി ശിവകുമാറിനെ കണ്ടിരുന്നു. അതിനുമുമ്പ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ശിവകുമാറിനെ ജയിലിലെത്തി കണ്ടിരുന്നു. ശിവകുമാറിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details