ഓഡ് ഇവൻ സ്കീം പരാതികൾ പരിഗണിക്കമെന്ന് സർക്കാരിനോട് ഡൽഹി ഹൈക്കോടതി
വായു മലിനീകരണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഡൽഹി സർക്കാർ ആരംഭിച്ചതാണ് ഓഡ് ഇവൻ സ്കീം
ന്യൂഡൽഹി:നവംബർ നാല് മുതൽ 15 വരെ ഡൽഹി സർക്കാർ ഏർപ്പെടുത്തിയ ഓഡ് ഇവൻ സ്കീം പരാതികൾ സർക്കാർ പരിഗണിക്കമെന്ന് ഡൽഹി ഹൈക്കോടതി. ഓഡ് ഇവൻ സ്കീമിൻ്റെ മൂന്നാം പതിപ്പിനെതിരെ സമർപ്പിച്ച പരാതികളിലാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഓഡ് ഇവൻ സ്കീം പരാതികൾ നവംബർ നാലിന് മുൻമ്പ് സർക്കാർ പരിഗണിക്കമെന്ന് ആവശ്യപ്പെട്ടത്.
കൂടുതൽ മലിനീകരണം സൃഷ്‌ടിക്കുന്ന ഇരുചക്ര വാഹനങ്ങളെ സ്കീമിൽ നിന്ന് ഒഴിവാക്കിയെന്നും സ്ത്രീകളെ ഇതിൽ നിന്നും ഒഴിവാക്കിയ നടപടി ഭരണഘടന ലംഘനമാണെന്ന് പരാതിക്കാർ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. വായു മലിനീകരണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഡൽഹി സർക്കാർ ആരംഭിച്ചതാണ് ഓഡ് ഇവൻ സ്കീം. ഒറ്റ അക്ക നമ്പറിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്ക് ഓഡ് ദിവസങ്ങളിലും ഇവൻ നമ്പറിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്ക് ഇവൻ ദിവസങ്ങളിലും റോഡിലിറങ്ങാൻ സാധിക്കുക. ഞായറാഴ്ചകളിൽ ഈ നിയമം ബാധകമല്ല.