ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ എംപി കനിമൊഴി എന്നിവരുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരായ ഹര്‍ജികളില്‍ വാദം നേരത്തെ കേള്‍ക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ഒക്ടോബര്‍ അഞ്ച് മുതല്‍ ഉച്ചക്ക് 2.30ന് വാദം അനുവദിച്ച് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. സിബിഐയുടേയും എന്‍ഫോഴ്‌സ്മെന്‍റിന്‍റേയും അപ്പീലിലാണ് ജസ്റ്റിസ് ബ്രിജേഷ് സേത്തിയുടെ ഉത്തരവ്.
2 ജി സ്പെക്ട്രം കേസ്; ഒക്ടോബര്‍ അഞ്ച് മുതല്‍ വാദം തുടങ്ങും
മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ എംപി കനിമൊഴി എന്നിവരുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരായി സിബിഐയും എന്‍ഫോഴ്‌സ്മെന്‍റും സമര്‍പ്പിച്ച അപ്പീലിലാണ് ഉത്തരവ്.
2 ജി സ്പെക്ട്രം കേസ്; ഒക്ടോബര്‍ അഞ്ച് മുതല്‍ വാദം തുടങ്ങും
2017 ഡിസംബര്‍ 21 ന് പ്രത്യേക വിചാരണ കോടതിയാണ് എ രാജ, ഡിഎംകെ എംപി കനിമൊഴി എന്നിവരുള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത്. ആറു വര്‍ഷം നീണ്ട വിചാരണക്ക് ഒടുവിലാണ് കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ കോടതി വെറുതെവിട്ടത്. സിബിഐ അന്വേഷിച്ചിരുന്ന രണ്ട് കേസിലും എന്‍ഫോഴ്‌സ്മെന്‍റിന്‍റെ ഒരു കേസിലുമാണ് കോടതി കുറ്റപത്രങ്ങള്‍ റദ്ദാക്കിയത്.