ന്യൂഡല്‍ഹി:കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്‍റെ ഭാര്യയും അമ്മയും സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തങ്ങള്‍ക്കെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച സമൻസിനെതിരെയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്. നവംബര്‍ നാലിനാണ് അടുത്ത വാദം കേള്‍ക്കല്‍.
ഡികെ ശിവകുമാറിന്‍റെ ഭാര്യയും അമ്മയും സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവകുമാറിന്‍റെ ഭാര്യക്കും അമ്മക്കുമെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച സമൻസിനെതിരെയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്
ഡി കെ ശിവകുമാറിനും കുടുംബാംഗങ്ങള്‍ക്കും 20 ബാങ്കുകളിലായി 317 അക്കൗണ്ടുകള്‍ ഉള്ളതായും ഉയർന്ന തുകകള്‍ ഈ അക്കൗണ്ട് വഴി കൈമാറ്റം ചെയ്യപ്പെടുന്നതായും എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
ശിവകുമാറിനെ സെപ്റ്റംബർ 3 ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുകയും ഒക്ടോബർ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വക്കുകയും ചെയ്തിരുന്നു. നികുതി വെട്ടിപ്പ്, ഹവാല ഇടപാടുകൾ എന്നിവ ആരോപിച്ച് ആദായനികുതി വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.