ന്യൂഡല്‍ഹി: തലസ്ഥാനത്ത് കൊവിഡ് രണ്ടാം ഘട്ടമായ പ്രാദേശിക വ്യാപനത്തിലാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌ന്‍. പ്രാദേശിക വ്യാപന ഘട്ടത്തില്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പിടിപെടാം. കുടുംബത്തിനകത്തുള്ളവര്‍ക്കും അടുത്തു താമസിക്കുന്നവര്‍ക്കും രോഗം പിടിപെട്ട് ഒരു വലിയ ജനക്കൂട്ടത്തിന് ഇങ്ങനെ രോഗം പിടിപെടാമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹിയില്‍ പ്രാദേശിക വ്യാപനമെന്ന് ആരോഗ്യമന്ത്രി
കൊവിഡ് രണ്ടാം ഘട്ടമാണ് പ്രാദേശിക വ്യാപനം. ഈ ഘട്ടത്തില്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പിടിപെടാം. കുടുംബത്തിനകത്തുള്ളവര്‍ക്കും അടുത്തു താമസിക്കുന്നവര്‍ക്കും രോഗം പിടിപെട്ട് ഒരു വലിയ ജനക്കൂട്ടത്തിലേക്ക് രോഗം വ്യാപിക്കാം
ഡല്‍ഹിയില്‍ പ്രാദേശിക വ്യാപനമെന്ന് ആരോഗ്യമന്ത്രി
ജനങ്ങള്‍ സാഹചര്യം മനസിലാക്കണമെന്നും അതിനാലാണ് വീടുകളില്‍ തുടരാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ ഇതുവരെ 2400 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 50 പേര്‍ ഇതിനോടകം മരിച്ചു. കൊവിഡ് ആദ്യഘട്ടത്തില്‍ വിദേശത്ത് നിന്ന് വന്നവര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ വൈറസിനെ നിയന്ത്രിക്കുക എളുപ്പമാകില്ല.