ന്യൂഡൽഹി:ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിയുന്ന 2,446 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ വിട്ടയക്കാൻ ജില്ലാ മജിസ്ട്രേറ്റുകൾക്ക് ഡൽഹി സർക്കാർ നിർദേശം നൽകി. ഇവർ ഇനി വീടുകളിൽ തുടർന്നാൽ മതിയെന്നും വിവിധ സംസ്ഥാനങ്ങളിലുള്ളവരെ ബസുകളിലായി സാമൂഹ്യ അകലം പാലിച്ച് വീടുകളിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഡെപ്യൂട്ടി കമ്മിഷണർമാർക്ക് അയച്ച കത്തിൽ ഡിഡിഎംഎ സ്പെഷ്യൽ സിഇഒ കെ.എസ് മീന വ്യക്തമാക്കി.
ക്വാറന്‍റൈൻ പൂർത്തിയാക്കിയ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ വിട്ടയക്കണമെന്ന് ഡൽഹി സർക്കാർ
വിവിധ സംസ്ഥാനങ്ങളിലുള്ളവരെ ബസുകളിലായി സാമൂഹ്യ അകലം പാലിച്ച് വീടുകളിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഡിഡിഎംഎ സ്പെഷ്യൽ സിഇഒ കെ.എസ് മീന ആവശ്യപ്പെട്ടു
ക്വാറന്‍റൈൻ പൂർത്തിയാക്കിയ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ വിട്ടയക്കണമെന്ന് ഡൽഹി സർക്കാർ
അതേസമയം നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത 567 വിദേശീയരെ പൊലീസിന് കൈമാറും. സമ്മേളനത്തിൽ പങ്കെടുത്ത തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ ക്വാറന്‍റൈൻ പൂർത്തിയായാൽ വിട്ടയക്കണമെന്ന് ആഭ്യന്തരമന്ത്രി സത്യേന്ദർ ജെയിൻ അടുത്തിടെ ഉത്തരവിട്ടിരുന്നു.