ഡൽഹി: പണ്ഡിറ്റ് ദീൻദയാൽ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഡൽഹിയിലെ സിജിഒ കോംപ്ലക്സിൽ വൻ തീപിടുത്തം: സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു - delhi
പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് സിജിഒ കോംപ്ലക്സ്.
സിജിഒ കോംപ്ലക്സ് തീപിടുത്തം
എയർ ഫോഴ്സ്, കേന്ദ്രജല ശുചീകരണ മന്ത്രാലയം, വനമന്ത്രാലയം, ദേശീയദുരന്തനിവാരണ സേന എന്നിവയുടെയെല്ലാം ഓഫീസ് പ്രവര്‍ത്തിക്കുന്നത് സിജിഒ കോംപ്ലക്സിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.