ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ ഡോക്‌ടർ ആത്മഹത്യ ചെയ്‌തു. ആം ആദ്‌മി പാര്‍ട്ടി എംഎല്‍എ പ്രകാശ് ജര്‍വാളിന്‍റെ ഭീഷണിയെത്തുടര്‍ന്ന് ഡോ. രാജേന്ദ്ര സിംഗാണ് ആത്മഹത്യ ചെയ്തത്. നെബ് സരായ് പ്രദേശത്ത് വാടകയ്‌ക്ക് താമസിക്കുന്ന ഡോക്‌ടർ ദുർഗാ വിഹാർ സ്വദേശിയാണ്. ഇന്ന് രാവിലെ 5.30ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി എയിംസിലേക്ക് കൊണ്ടുപോയെന്ന് പൊലിസ് പറഞ്ഞു.
ആം ആദ്മി എംഎൽഎയുടെ ഭീഷണി; ഡോക്‌ടർ ആത്മഹത്യ ചെയ്‌തു - neb sarayi
പ്രദേശത്ത് ഒരു ക്ലിനിക്ക് നടത്തുകയായിരുന്ന രാജേന്ദ്ര സിംഗ് 2007 മുതൽ ഡൽഹി ജല ബോർഡിൽ ജല വിതരണത്തിന്‍റെ ബിസിനസുമുണ്ടായിരുന്നു. എംഎൽഎ പ്രകാശ് ജര്‍വാളാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
എംഎൽഎ പ്രകാശ് ജര്‍വാളാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പ് പൊലീസിന് ലഭിച്ചു. പ്രദേശത്ത് ഒരു ക്ലിനിക്ക് നടത്തുകയായിരുന്ന രാജേന്ദ്ര സിംഗ് 2007 മുതൽ ഡൽഹി ജല ബോർഡിൽ ജല വിതരണത്തിന്‍റെ ബിസിനസുമുണ്ടായിരുന്നു. എംഎല്‍എയ്ക്കും കൂട്ടാളി നഗറിനും മറ്റ് സുഹൃത്തുക്കൾക്കുമെതിരെ പിടിച്ചുപറി, ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഡോക്‌ടറിന്‍റെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.