ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചവർ രണ്ട് ലക്ഷത്തിനടുത്ത്
ഡല്‍ഹിയില്‍ 4567 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്
delhi covid update
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 3,256 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 72 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.91 ലക്ഷമായി ഉയർന്നു. 29 പേരാണ് ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,567 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 36046 ടെസ്റ്റുകളാണ് ഡല്‍ഹിയില്‍ നടത്തിയത്. 20,909 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.