ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിൽ ഡൽഹി കോടതി നാളെ വിധി പറയും. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിജെപി, എംഎല്‍എ ആയിരുന്ന കുല്‍ദീപ് സെംഗാർ പ്രതിയായ കേസിലാണ് നാളെ വിധി പറയുക. സിബിഐയുടെയും കേസിലെ പ്രതികളുടെയും അന്തിമ വാദം കേട്ട ശേഷമാണ് നാളെ വിധി പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ ജഡ്‌ജി ധർമേഷ് ശർമ പറഞ്ഞു. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേസ് ലഖ്‌നൗവിലെ കോടതിയിൽ നിന്ന് ഡൽഹി കോടതിയിലേക്ക് മാറ്റുകയും തുടർന്ന് ഓഗസ്റ്റ് അഞ്ച് മുതൽ തുടർച്ചയായി ജഡ്‌ജി വാദം കേൾക്കുകയുമായിരുന്നു.
ഉന്നാവോ കേസില്‍ ഡല്‍ഹി കോടതി നാളെ വിധി പറയും
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കേസിൽ കുല്‍ദീപ് സെംഗാർ പ്രതിയായ കേസിലാണ് നാളെ വിധി പ്രഖ്യാപിക്കുക
2017ൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശശി സിങ്ങിനെയും കോടതി കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പോക്സോ, ഐപിസി 120 ബി (ക്രിമിനൽ ഗൂഢാലോചന), 363 (തട്ടിക്കൊണ്ടുപോകൽ), 366 ( തട്ടിക്കൊണ്ടുപോകൽ/ വിവാഹത്തിന് നിർബന്ധിപ്പിക്കൽ), 376 (ബലാത്സംഗം) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഓഗസ്റ്റ് ഒൻപതിന് കേസെടുത്തത്. ഉത്തർ പ്രദേശിലെ ബാംഗർമൗവിൽ നിന്ന് നാല് തവണ ബിജെപി എംഎൽഎ ആയിരുന്ന സെംഗാറിനെ ഈ വർഷം ഓഗസ്റ്റിലാണ് കേസിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
കേസില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ഇരയായ പെണ്‍കുട്ടിയേയും കുടുംബത്തേയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതി സംഭവത്തില്‍ ഇടപെട്ടത്. ഡല്‍ഹി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തില്‍ മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടത്.