കേരളം

kerala

ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസ്; കോടതി വിധി ഇന്ന്

2013 ഏപ്രിലിൽ കിഴക്കൻ ഡൽഹിയിലെ വാടക വീട്ടിലാണ് അഞ്ച് വയസുകാരി ബലാത്സംഗത്തിന് ഇരയായത്. കേസിൽ പ്രതികളായ മനോജ് കുമാറും , പ്രദീപും തിഹാർ ജയിലിലാണ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം  കേസിൽ കോടതി വിധി ഇന്ന്  രണ്ട് പ്രതികൾ വിചാരണ നേരിട്ടു  Delhi Court to pronounce judgment  minor girl rape case
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ കോടതി വിധി ഇന്ന്

By

Published : Jan 15, 2020, 8:26 AM IST

ന്യൂഡൽഹി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ ഡൽഹി കർക്കാർദുമ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. 2013 ഏപ്രിലിൽ കിഴക്കൻ ഡൽഹിയിലെ വാടക വീട്ടിലാണ് അഞ്ച് വയസുകാരി ബലാത്സംഗത്തിന് ഇരയായത്. കേസിൽ പ്രതികളായ മനോജ് കുമാറും , പ്രദീപും തിഹാർ ജയിലിലാണ്.

പ്രതി താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഏപ്രിൽ 15 ന് വൈകുന്നേരം കാണാതായ പെൺകുട്ടിയെ ഏപ്രിൽ 17 ന് രാവിലെ കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചതായി മനോജ് കുമാർ മൊഴി നല്‍കിയിരുന്നു. കൊലപാതക ശ്രമം, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി മനോജ് കുമാറിനെ ബിഹാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details