കേരളം

kerala

By

Published : Feb 2, 2020, 7:26 PM IST

ETV Bharat / bharat

ഷഹീന്‍ബാഗ്‌ വെടിവെപ്പ്; പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഷഹീന്‍ബാഗ്‌ വെടിവെപ്പില്‍ പ്രതിയായ കപില്‍ ഗുജ്ജറിനെ രണ്ട് ദിവസത്തേക്കാണ് ഡല്‍ഹി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്

ഷഹീന്‍ബാഗ്‌ വെടിവെപ്പ്  കപില്‍ ഗുജ്ജര്‍  ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങൾ  പൗരത്വഭേദഗതി നിയമം  പൗരത്വഭേദഗതി നിയമം  ജാമിയ മിലിയ വെടിവെപ്പ്  Delhi court  Shaheen Bagh firing  kapil gujjar
ഷഹീന്‍ബാഗ്‌ വെടിവെപ്പ്; പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത പ്രതിയെ ഡല്‍ഹി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയായ കപില്‍ ഗുജ്ജറിനെ രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് വിജേത സിംഗ് റാവത്തിന്‍റെ മുമ്പിലായിരുന്നു കപിലിനെ ഹാജരാക്കിയത്.

ഒരു മാസത്തിലേറെയായി പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്ന ഷഹീന്‍ ബാഗില്‍ ശനിയാഴ്‌ചയായിരുന്നു കപില്‍ രണ്ട് തവണ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങളും മുഴക്കിയ കപിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് ദിവസത്തിനിടെ നടന്ന രണ്ടാമത്തെ സമാനസംഭവമായിരുന്നു ഇത്. ഷഹീന്‍ ബാഗിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ജാമിയ മിലിയ സര്‍വകലാശാലയിലെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്കിടെ വിദ്യാര്‍ഥികൾക്ക് നേരെയും വെടിവെപ്പുണ്ടായിരുന്നു. സംഭവത്തില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details