ന്യൂഡൽഹി:വടക്കുകിഴക്കൻ ഡൽഹി ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ മുൻ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലർ ഇസ്രത്ത് ജഹാന്‍റെ വിവാഹത്തിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു.ഒരു ലക്ഷം ജാമ്യതുക കെട്ടിവച്ചതിന് ശേഷമാണ് അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ ജൂൺ 10 മുതൽ ജൂൺ 19 വരെയാണ് ജഹാന് ഇടക്കാല ജാമ്യം അനുവദിച്ചത്. തനിക്കെതിരെ വ്യാജ പരാതിയാണ് നൽകിയതെന്നും സമാധാനപരമായ പ്രതിഷേധത്തിന്‍റെ പിന്തുണക്കാരിയാണ് താനെന്നും ജാമ്യാപേക്ഷയിൽ ഇസ്രത്ത് പറഞ്ഞു.
ഇസ്രത്ത് ജഹാന് വിവാഹത്തിനായി ജാമ്യം അനുവദിച്ച് ഡൽഹി കോടതി
അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ ജൂൺ 10 മുതൽ ജൂൺ 19 വരെയാണ് ജഹാന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം ജാമ്യതുക കെട്ടിവച്ചതിന് ശേഷമാണ് ജാമ്യം അനുവദിച്ചത്.
മുൻ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലർ ഇസ്രത്ത് ജഹാന്‍റെ വിവാഹത്തിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു
2020 മാർച്ച് 21നാണ് ഇസ്രത്ത് ജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണ ഏജൻസി നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയാണെന്ന് ഇസ്രത്ത് ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി വടക്കുകിഴക്കൻ ഡൽഹിയിലെ ആളുകളെ ആക്രമണത്തിന് പ്രേരിപ്പിക്കാൻ ജഹാൻ ശ്രമിച്ചിരുന്നുവെന്ന് എഫ്‌ഐആറും അന്വേഷണ ഏജൻസിയും പറയുന്നു.