കേരളം

kerala

ETV Bharat / bharat

തടവുപുള്ളിയുടെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി കോടതി

കൊവിഡ്‌ വ്യാപന സാഹചര്യം കണക്കിലെടുത്ത് വിവാഹത്തിന് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി.

Delhi court  Prisoner wants to marry  interim bail  Delhi's Rohini court  തടവുപുള്ളിയുടെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി കോടതി  കൊവിഡ്‌ 19  ഇടക്കാല ജാമ്യം
തടവുപുള്ളിയുടെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി കോടതി

By

Published : May 12, 2020, 2:54 PM IST

ന്യൂഡല്‍ഹി: വിവാഹത്തിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആര്യ സമാജ് മന്ദറിലെ തടവുപുള്ളി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി കോടതി തള്ളി. ഉത്തര്‍പ്രദേശിലെ ആര്യ സമാജ്‌ മന്ദറിലെ മറ്റൊരു തടവുപുള്ളിയുമായി തന്‍റെ വിവാഹം മെയ്‌ 16ന് നിശ്ചയിച്ചിരിക്കുകയാണെന്നും ഹര്‍ജിക്കാരി വ്യക്തമാക്കി. എന്നാല്‍ ഹര്‍ജിക്കാരി ഗുരുതര കുറ്റകൃത്യത്തിനാണ് തടവുശിക്ഷ അനുഭവിക്കുന്നതെന്നും കൊവിഡ്‌ വ്യാപന പശ്ചാലത്തലം കൂടി കണക്കിലെടുക്കണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ രാകേഷ്‌ കുമാര്‍ പറഞ്ഞു. വിവാഹം അടിയന്തരമല്ലെന്നും മാറ്റിവെക്കാവുന്നതാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കുമാര്‍ സഞ്‌ജയ്‌ കോടതിയെ അറിയിച്ചു . ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ABOUT THE AUTHOR

...view details