കേരളം

kerala

ETV Bharat / bharat

നാഷണല്‍ ഹെറാള്‍ഡ് കേസ് ഒക്ടോബര്‍ 21ലേക്ക് മാറ്റി

ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് പരാതിക്കാരന്‍. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ 2012ല്‍ ആണ് സുബ്രഹ്മണ്യം സ്വാമി കേസ് ഫയല്‍ ചെയ്തത്.

നാഷണല്‍ ഹെറാള്‍ഡ് കേസ്

By

Published : Sep 28, 2019, 7:18 PM IST

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസ് പരിഗണിക്കുന്നത് ഡല്‍ഹി കോടതി ഒക്ടോബര്‍ 21ലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഇരു കക്ഷികളും അവധി നല്‍കിയതിനാലാണ് കേസ് മാറ്റിയത്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട കേസാണിത്. ഡല്‍ഹി അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാലാണ് കേസ് പരിഗണിക്കുന്നത്.
കേസില്‍ ഓഗസ്റ്റ് 30ന് കോണ്‍ഗ്രസിന്‍റെ കൗണ്‍സില്‍ നേതാക്കളെ അഡ്വ ആര്‍.എസ് ചീമ കോടതിയില്‍ വിസ്തരിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ പ്രവര്‍ത്തകരെ വഞ്ചിക്കുകയാണെന്ന് സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ പറഞ്ഞു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ 2012ല്‍ ആണ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി കേസ് ഫയല്‍ ചെയ്തത്.

കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് സോണിയാ ഗാന്ധിയും സംഘവും തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം.

ABOUT THE AUTHOR

...view details