ന്യൂഡൽഹി:ജെ.എന്‍.യു സമരവുമായി ബന്ധപ്പെട്ട് കനയ്യ കുമാർ പ്രതിയായ രാജ്യദ്രോഹ കേസില്‍ വാദം കേൾക്കുന്നത് ഏപ്രിൽ മൂന്നിലേക്ക് മാറ്റി. കേസിൽ ഡൽഹി സർക്കാർ മറുപടി നൽകാത്തതിനാലാണ് കോടതിയുടെ നടപടി. ഫയൽ ഇപ്പോഴും ഡൽഹി ആഭ്യന്തര വകുപ്പിന്‍റെ പക്കലാണെന്നും ഇതിൽ മറുപടി ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. തുടർന്നാണ് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (സിഎംഎം) വാദം കേൾക്കുന്നത് മാറ്റിവെച്ചത്.
രാജ്യദ്രോഹകേസ്: വാദം കേൾക്കുന്നത് ഏപ്രിൽ മൂന്നിലേക്ക് മാറ്റി - ജെ.എന്‍.യു
കേസിൽ ഡൽഹി സർക്കാർ മറുപടി നൽകാത്തതിനാലാണ് കോടതിയുടെ നടപടി.
കേസിൽ നിലവിലെ സ്ഥിതി അറിയിക്കാൻ ഡൽഹി സർക്കാരിനോട് പട്യാല ഹൗസ് കോടതി ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പ് കുറ്റപത്രത്തിന് അനുമതി അനുമതി നൽകിയിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചതിനെത്തുടർന്ന് മുമ്പും കേസിൽ വാദം കേൾക്കുന്നത് മാറ്റിയിരുന്നു.
ജെ.എന്‍.യു സമരവുമായി ബന്ധപ്പെട്ട് 2016ൽ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ 1200 പേജുകളുള്ള കുറ്റപത്രമാണ് ഡൽഹി പൊലീസ് സമർപ്പിച്ചത്. ജെ.എൻ.യുവിലെ മുൻ വിദ്യാർഥി നേതാക്കളായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ, ആക്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീഹ റസൂല്‍, ബഷീര്‍ ഭട്ട് എന്നിവര്‍ക്കെതിരെയായിരുന്നു പൊലീസ് കുറ്റപത്രം. ജെ.എന്‍.യുവില്‍ നടന്ന വിദ്യാര്‍ഥിറാലിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന കേസിലാണ് കനയ്യകുമാര്‍ അടക്കമുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്തത്.