ന്യൂ ഡൽഹി:ഡൽഹിയിലെ വർഗ്ഗീയ കലാപത്തിൽ നാശ നഷ്ടം ഉണ്ടായവർക്കുള്ള സഹായങ്ങൾ പെട്ടന്ന് എത്തിക്കുന്നതിനായി നടപടിയെടുത്ത് ഡല്‍ഹി സർക്കാർ. സഹായം അവശ്യമുള്ളവരുടെ വിവരങ്ങൾ സർക്കാരിനെ അറിയിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു .
ഡൽഹി കലാപം; ഇരുപത്തി നാല് മണിക്കൂർ സർവ്വീസുമായി സർക്കാർ
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആവശ്യമുള്ള എല്ലാവരിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ആഴ്ച്ചയിലെ ഏഴ് ദിവസവും തങ്ങൾ പ്രവർത്തിക്കുന്നതായും ആവശ്യമുള്ള ആളുകളെ അറിയുന്നവർ #DelhiRelief എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് തങ്ങളെ സമീപിക്കണമെന്നും കെജ്‌രിവാള്‍ ട്വിറ്ററിൽ കുറിച്ചു
ഡൽഹി കലാപം; സഹായം ആവശ്യമുള്ളവരിലേക്ക് എത്താൻ ഇരുപത്തി നാല് മണിക്കൂർ സർവ്വീസുമായി സർക്കാർ
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആവശ്യമുള്ള എല്ലാവരിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ആഴ്ച്ചയിലെ ഏഴ് ദിവസവും തങ്ങൾ പ്രവർത്തിക്കുന്നതായും ആവശ്യമുള്ള ആളുകളെ അറിയുന്നവർ #DelhiRelief എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് തങ്ങളെ സമീപിക്കണമെന്നും കെജ്‌രിവാള്‍ ട്വിറ്ററിൽ കുറിച്ചു. കൃത്യമായ വിലാസം അല്ലെങ്കിൽ ഫോൺ നമ്പർ എന്നിവ അറിയിക്കണമെന്നും എന്നാൽ മാത്രമാണ് അവശ്യക്കാരിലേക്ക് വേഗത്തിൽ എത്താൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.