ഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണത്തിന്‍റെ അളവ് കുത്തനെ കൂടി. ഇന്ന് രാവിലെ വായു മലിനീകരണ സൂചിക 335 ല്‍ എത്തി. ഇത് പ്രകാരം വായുവിന്‍റെ ഗുണനിലവാരം വളരെ കുറവാണ്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞും രൂക്ഷമായിരിക്കുകയാണ്. ഇന്ത്യാ ഗേറ്റിന് സമീപവും, ദൗള ക്വാന്‍ പ്രദേശത്തും രൂപപ്പെട്ട മൂടല്‍ മഞ്ഞ് വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പലയിടത്തും വഴികള്‍ കാണാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
വായു മലീനീകരണത്തില്‍ വലഞ്ഞ് ഡല്‍ഹി; ഒപ്പം കന്നത്ത മൂടല്‍മഞ്ഞും
രാവിലെ വായു മലിനീകരണ സൂചിക 335 ല്‍ എത്തി. വിവിധയിടങ്ങളില്‍ രൂപപ്പെട്ട മൂടല്‍ മഞ്ഞ് വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
വായു മലീനീകരണത്തില്‍ വലഞ്ഞ് ഡല്‍ഹി: ഒപ്പം കന്നത്ത മൂടല്‍മഞ്ഞും
ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ കസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് (സഫാർ) നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള മരുന്നുകള്‍ കൈവശം വയ്‌ക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്. ശ്വസന സംബന്ധമായ അസുഖങ്ങളുള്ളവര്‍ ചെറിയ ബുദ്ധിമുട്ടുകള്‍ തോന്നിയാലും ഉടന്‍ ഡോക്‌ടറെ സമീപിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.