ന്യൂഡൽഹി:വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരി പ്രദേശത്ത് വാക്കേറ്റത്തെ തുടർന്ന് നാല് പേർ ചേർന്ന് ഒരാളെ കൊലപ്പെടുത്തി. കേസിൽ നാല് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ജഹാംഗീർപുരി നിവാസിയായ ഫൈസാൻ മുഹമ്മദിന്‍റെ (23) മൃതദേഹം പൊലീസ് കണ്ടെത്തി. മൃതദേഹം ബാബു ജഗ്ജിവൻ റാം മെമ്മോറിയൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ജഹാംഗീർപുരി പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തു.
വാക്കേറ്റത്തെ തുടർന്ന് കൊലപാതകം; നാല് പേർ അറസ്റ്റിൽ
ജഹാംഗീർപുരി നിവാസിയായ ഫൈസാൻ മുഹമ്മദിന്‍റെ (23) മൃതദേഹം പൊലീസ് കണ്ടെത്തി. മൃതദേഹം ബാബു ജഗ്ജിവൻ റാം മെമ്മോറിയൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ജഹാംഗീർപുരി പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തു.
കൊലപാതകം
വ്യാഴാഴ്ച രാത്രി നാല് പേർ മുഹമ്മദിനെ കടയിൽ വച്ച് കണ്ടുമുട്ടിയതായും അവർ തമ്മിൽ വാക്കേറ്റമുണ്ടായതായുമാണ് വിവരെ. കത്തി ഉപയോഗിച്ച് പ്രതികൾ മുഹമ്മദിന്‍റെ തൊണ്ടയിൽ പരിക്കേൽപ്പിച്ചു. ഇയാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. രാജൻ (28), സഹോദരൻ സജാൻ (20), സച്ചിൻ (20), ആകാശ് (18) എന്നിവരെ അറസ്റ്റ് ചെയ്തതായും ആയുധം പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.