കേരളം

kerala

ETV Bharat / bharat

ലോക്ക് ഡൗൺ ലംഘനം; ഗംഗാ ദസറ ആഘോഷത്തില്‍ പങ്കെടുത്തത് നൂറുക്കണക്കിനാളുകൾ - ലോക്ക് ഡൗൺ ലംഘനം

ഗംഗാ നദി സ്വർഗത്തിൽ നിന്ന് ഭൂമിയിലെത്തിയതിന്‍റെ അടയാളമായാണ് ഗംഗ ദസറ ആഘോഷിക്കുന്നത്. എല്ലാ വർഷവും ജൂൺ ഒന്നിന് ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഗംഗ ദസറ ഉത്സവം ആഘോഷിക്കുന്നു

uttar pradesh  ഗംഗാ ദസറ  ഫറൂഖാബാദ്  ഉത്തര്‍പ്രദേശ്  ജൂൺ 1  ലോക്ക് ഡൗൺ  ലോക്ക് ഡൗൺ ലംഘനം  ഗംഗാ ദസറ ആഘോഷം
ലോക്ക് ഡൗൺ ലംഘനം; ഗംഗാ ദസറ ആഘോഷത്തില്‍ പങ്കെടുത്തത് നൂറുക്കണക്കിനാളുകൾ

By

Published : Jun 1, 2020, 4:10 PM IST

ലഖ്‌നൗ: ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഗംഗ ദസറ ഉത്സവത്തില്‍ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ തിങ്കളാഴ്‌ച രാവിലെയായിരുന്നു ആഘോഷം. ഉത്സവത്തില്‍ നൂറുകണക്കിന് ഭക്തർ ഒത്തുകൂടിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

മതപരമായ ചടങ്ങുകളില്‍ ആളുകൾ ഒത്തുചേരാൻ പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്‍റെ കർശന നിർദേശങ്ങൾ ലംഘിച്ചു കൊണ്ടാണ് ആളുകൾ കൂട്ടം കൂടി പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുത്തത്. ഭക്തർ നദിയിൽ മുങ്ങി ആരാധനാ കര്‍മങ്ങൾ നിര്‍വഹിക്കുകയും ചെയ്‌തു. ഉത്സവത്തോടനുബന്ധിച്ച് പൂക്കളും പൂജാ ദ്രവ്യങ്ങളും വിൽക്കുന്ന നിരവധി കടകളും തുറന്നു പ്രവര്‍ത്തിച്ചു.

അതേസമയം, പ്രദേശത്ത് നാല് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നെന്നും വൈറസ് വ്യാപനം തടയാൻ കർശന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗംഗയിൽ സ്‌നാനം ചെയ്യുമ്പോൾ ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നത് ഉറപ്പുവരുത്താൻ വലിയ പൊലീസ് സേനയെ വിന്യസിക്കുകയും സുരക്ഷ കർശനമാക്കുകയും ചെയ്‌തിരുന്നതായും പറഞ്ഞു.

ഗംഗ ദസറ ഉത്സവ ദിവസം ഗംഗാ നദിയിൽ സ്‌നാനം ചെയ്യുന്നതിലൂടെ പാപങ്ങളില്‍ നിന്ന് മോചനം നേടുമെന്നാണ് വിശ്വാസം. ഗംഗാ നദി സ്വർഗത്തിൽ നിന്ന് ഭൂമിയിലെത്തിയതിന്‍റെ അടയാളമായാണ് ഗംഗ ദസറ ആഘോഷിക്കുന്നത്. എല്ലാ വർഷവും ജൂൺ ഒന്നിന് ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഗംഗ ദസറ ഉത്സവം ആഘോഷിക്കുന്നു. ഭക്തര്‍ ഗംഗയുടെ തീരത്ത് ഒത്തുകൂടുകയും നിരവധി വിളക്കുകൾ കത്തിക്കുകയും ചെയ്യും.

ABOUT THE AUTHOR

...view details