ന്യൂഡൽഹി:പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തിങ്കളാഴ്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ഉദ്‌ഘാടനം ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.30 ന് ചടങ്ങ് നടക്കുമെന്ന് പ്രതിരോധമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിൽ സ്വയംപര്യാപ്തമാകുന്ന ഒരു സ്വാശ്രയ ഇന്ത്യ (ആത്മനിർഭർ ഭാരത് ) നിർമ്മിക്കുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിൽ സ്വയംപര്യാപ്തമാകുന്ന ഒരു സ്വാശ്രയ ഇന്ത്യ (ആത്മനിർഭർ ഭാരത് ) നിർമ്മിക്കുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു
ചമ്പാരൻ സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 2017ലാണ് പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്നും, ഒരു പുതിയ ഇന്ത്യക്ക് അടിത്തറ പാകുന്നതിന് ആത്മവിശ്വാസവും സ്വാശ്രയത്വവും വേണമെന്ന് പ്രധാനമന്ത്രി കാണിച്ച് തന്നുവെന്നും സിംഗ് പറഞ്ഞു.
ആഭ്യന്തര പ്രതിരോധ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് 2024 ഓടെ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ, ഗതാഗത വിമാനങ്ങൾ, അന്തർവാഹിനികൾ, ക്രൂയിസ് മിസൈലുകൾ എന്നിവയുൾപ്പെടെ 101 ആയുധങ്ങളും സൈനിക പ്ലാറ്റ്‌ഫോമുകളും ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് സിംഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.