ന്യൂഡല്‍ഹി: തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ കൂറുമാറിയാല്‍ അത്തരക്കാരെ അഞ്ച് വര്‍ഷത്തേക്ക് വിലക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അശോക് ഗെലോട്ട് സർക്കാരിനെതിരെയുള്ള സച്ചിന്‍ പൈലറ്റിന്‍റെ തുറന്ന കലാപത്തിന്‍റെ പശ്ചാത്തലത്തിലാണ് കപില്‍ സിബലിന്‍റെ പ്രസ്താവന. കുതിരക്കച്ചവടത്തിലൂടെ ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കൂറുമാറ്റക്കാരെ അഞ്ച് വര്‍ഷത്തേക്ക് വിലക്കണമെന്ന് കപില്‍ സിബല്‍ - സച്ചിന്‍ പൈലറ്റ്
കൂറുമാറുന്നവരെ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും അടുത്ത തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കുകയും ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
കൂറുമാറ്റക്കാരെ അഞ്ച് വര്‍ഷത്തേക്ക് വിലക്കണമെന്ന് കപില്‍ സിബല്‍
‘ഒരു നിയമത്തിനും കൂറുമാറ്റം തടയാനാവില്ല. കൂറുമാറുന്നവരെ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും അടുത്ത തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കുകയുമാണ് വേണ്ടത്', സിബല്‍ പറഞ്ഞു. അതേസമയം രണ്ട് ബിടിപി എംഎൽഎമാരുടെ ഉൾപ്പെടെ 109 എംഎൽഎമാരുടെ പിന്തുണ ഗെലോട്ട് സർക്കാരിനുണ്ടെന്നാണ് കോൺഗ്രസ് അവകാശമുന്നയിക്കുന്നത്.