ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിലെ ഹന്ദ്വാരയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സൈനികർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ആദരാഞ്ജലി അർപ്പിക്കുന്നെന്നും ധീരരായ രക്തസാക്ഷികളുടെ കുടുംബങ്ങളുമായി ഇന്ത്യ തോളോട് തോൾ ചേർന്ന് നിൽക്കുന്നുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ വീരമൃത്യു: അനുശോചനവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് - പ്രതിരോധ മന്ത്രി
ഹന്ദ്വാരയിലെ സൈനികരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നഷ്‌ടം അങ്ങേയറ്റം അസ്വസ്ഥവും വേദനാജനകവുമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
ഹന്ദ്വാരയിലെ സൈനികരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നഷ്‌ടം അങ്ങേയറ്റം അസ്വസ്ഥവും വേദനാജനകവുമാണ്. അവര്‍ തീവ്രവാദികൾക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്‌തു. തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ അവര്‍ മാതൃകാപരമായ ധൈര്യം കാണിച്ചുവെന്നും അവരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ലെന്നും രാജ്‌നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.
വടക്കൻ കശ്‌മീരിലെ ഹന്ദ്വാരയില്‍ ശനിയാഴ്‌ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേണല്‍ അശുതോഷ് ശര്‍മ 21 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിന്‍റെ കമാന്‍ഡിങ് ഓഫീസറായിരുന്നു.