ബെംഗളൂരു: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയെ നിർത്താൻ പാർട്ടി തീരുമാനിച്ചതായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി.കെ ശിവകുമാർ അറിയിച്ചു. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവ ഗൗഡയുടെ പിന്തുണാ വിഷയത്തിൽ പാർട്ടി ഉടൻ തീരുമാനമെടുക്കും. ജൂൺ 19 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക. ദേവ ഗൗഡക്ക് പിന്തുണ നൽകിയതായി ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും പാർട്ടി നേതൃത്വത്തെയും അറിയിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ദേവ ഗൗഡയെ കോൺഗ്രസ് പിന്തുണക്കാൻ സാധ്യത - ഡി.കെ ശിവകുമാർ
മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവ ഗൗഡയുടെ പിന്തുണാ വിഷയത്തിൽ പാർട്ടി ഉടൻ തീരുമാനമെടുക്കുമെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി.കെ ശിവകുമാർ അറിയിച്ചു
രാജ്യസഭാ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയുടെ പേര് കോൺഗ്രസ് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഏഴ് സംസ്ഥാനങ്ങളിൽ നിന്നും 18 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. പാർട്ടിയിൽ ചേരാനോ മടങ്ങിവരാനോ താൽപര്യമുള്ള നേതാക്കന്മാരെ പരിശോധിക്കാനും ശുപാർശകൾ നൽകാനുമായി കർണാടക കോൺഗ്രസ് സമിതി രൂപീകരിച്ചതായി ശിവകുമാർ അറിയിച്ചു. അല്ലം വിരഭദ്രപ്പയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. സമിതി ശുപാർശ ചെയ്യുന്നവരെക്കുറിച്ച് മറ്റ് നേതാക്കളുമായും പ്രാദേശിക പാർട്ടി പ്രവർത്തകരുമായും ചർച്ച ചെയ്യും. മറ്റ് പാർട്ടി നേതാക്കന്മാരും കോൺഗ്രസിൽ നിന്ന് പോയ നേതാക്കന്മാരും കോൺഗ്രസിലേക്ക് തിരിച്ചുവരണമെന്ന താൽപര്യം പ്രകടിപ്പിച്ചതായി ശിവകുമാർ പറഞ്ഞു.