നിർഭയ കേസ്; വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന് ദേശീയ മഹിള കോൺഗ്രസ്
ബലാത്സംഗം ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെടുന്ന പ്രതികൾക്ക് ശിക്ഷ വൈകിപ്പിക്കരുതെന്നും അത് ഇരയോട് കാണിക്കുന്ന അനീതിയാണെന്നും അവർ പറഞ്ഞു.
ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കോൺഗ്രസ് ദേശിയ മഹിളാ കമ്മറ്റി പ്രസിഡന്‍റ് സുശ്‌മിത ദേവ്. പ്രതി അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയത്. ഈ ശിക്ഷാവിധി നടപ്പിലാക്കുന്നതിനായി രാജ്യം മുഴുവൻ കാത്തിരിക്കുകയാണെന്നും ശിക്ഷ ഏഴു വർഷം വൈകിപ്പിച്ച് നടപ്പിലാക്കുന്നതിനാണ് വിയോജിപ്പെന്നും സുശ്‌മിത കൂട്ടിച്ചേർത്തു. ബലാത്സംഗം ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെടുന്ന പ്രതികൾക്ക് ശിക്ഷ വൈകിപ്പിക്കരുതെന്നും അത് ഇരയോട് കാണിക്കുന്ന അനീതിയാണെന്നും അവർ പറഞ്ഞു.