കേരളം

kerala

ETV Bharat / bharat

എട്ട് മാസമായി മൃതദേഹം മരത്തില്‍: നീതി വേണമെന്ന് കുടുംബം - മരം

ഇത് കൊലപാതകമാണെന്നും നീതി ലഭിക്കുന്നതുവരെ മൃതദേഹം സ്വീകരിക്കില്ലെന്നുമാണ് കുടുംബത്തിന്‍റെ നിലപാട്

എട്ട് മാസമായി മരത്തില്‍ തൂങ്ങികിടക്കുന്ന മൃതദേഹം നീതി തേടുന്നു

By

Published : Jul 18, 2019, 11:59 PM IST

ഹിമ്മത്നഗർ: സബർകന്തയിലെ താധിവേദി ഗ്രാമത്തിലെ ഒരു മരത്തില്‍ യുവാവിന്‍റെ മൃതദേഹം കഴിഞ്ഞ എട്ട് മാസമായി തൂങ്ങികിടക്കുന്നു. ഗമർ എന്നയാളാണ് മരിച്ചത്. ഇത് ആത്മഹത്യയാണെന്ന് പൊലീസ് അവകാശപ്പെടുന്നു. എന്നാല്‍ ഇത് കൊലപാതകമാണെന്നും നീതി ലഭിക്കുന്നതുവരെ മൃതദേഹം സ്വീകരിക്കില്ലെന്നുമാണ് കുടുംബത്തിന്‍റെ നിലപാട്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. മഴക്കാലമായതിനാല്‍ മൃതദേഹം അഴുകാൻ സാധ്യതയുണ്ട്. അതിനാല്‍ എത്രയും വേഗം നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സബർകന്ത ജില്ലയിലെ ഗുജറാത്ത് - രാജസ്ഥാൻ അതിർത്തിക്ക് അടുത്താണ് ഈ ഗ്രാമം.

ഗമറിന്‍റെ ബന്ധുക്കൾ ദിവസവും ജോലിക്ക് പോകുന്നത് മൃതദേഹത്തിന് അടുത്ത് കൂടെയാണ്. പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ കുടുംബമാണ് ഗമറിനെ കൊലപ്പെടുത്തിയത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നു. ഗമറിന്‍റെ ശരീരത്തില്‍ മർദ്ദിച്ചതിന്‍റെ പാടുകൾ വ്യക്തമാണ്.

'ചഡോതരു' എന്നറിയപ്പെടുന്ന ഈ ആചാരം പോഷിന, ഖേദ, വടാലി, വിജയനഗർ എന്നീ സ്ഥലങ്ങളിലെ ഗോത്രവർഗ്ഗക്കാരുടെ ഒരു പഴയ വിശ്വാസമാണ്. ഈ ആചാരപ്രകാരം ദുരൂഹമരണങ്ങളില്‍ പ്രതികൾ എന്ന സംശയിക്കപ്പെടുന്നവർ ഒരു വില നല്‍കണം. ഈ പണം ഇരയുടെ ബന്ധുക്കൾക്കും സമുദായ നേതാക്കൾക്കും വിതരണം ചെയ്യും. ഈ ആചാരത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്.

ABOUT THE AUTHOR

...view details