കേരളം

kerala

ETV Bharat / bharat

വിശന്നു വലഞ്ഞ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണമെത്തിച്ച് ഡിസിപി

130 കിലോമീറ്റർ നടന്നാണ് 15 ജാർഖണ്ഡ് സ്വദേശികൾ മൈസൂരിൽ നിന്നും ബെംഗളുരു റെയിൽവെ സ്റ്റേഷനിൽ എത്തിയത്. കബ്ബൺ പാർക്ക് സ്റ്റേഷനിലെ ഡിസിപി ചേതൻ സിംഗാണ് സംഘത്തിന് ഭക്ഷണം നൽകിയത്.

angalore railway station  Shramik trains  കബ്ബൺ പാർക്ക്  കുടിയേറ്റ തൊഴിലാളികൾ  ബെംഗളുരു റെയിൽവെ സ്റ്റേഷൻ  DCP provides food  ഡിസിപി ബെംഗളുരു
ബെംഗളൂരുവിൽ വിശന്നു വലഞ്ഞ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണമെത്തിച്ച് ഡിസിപി

By

Published : May 18, 2020, 6:05 PM IST

ബെംഗളൂരു:വിശന്നു വലഞ്ഞ കുടിയേറ്റ തൊഴിലാളികൾക്ക് പൊലീസ് ഉദ്യോഗസ്ഥൻ ഭക്ഷണമെത്തിച്ചു. ബെംഗളുരു റെയിൽവെ സ്റ്റേഷനിലെത്താൻ മൈസൂരിൽ നിന്നും യാത്ര പുറപ്പെട്ടതാണ് 15 ജാർഖണ്ഡ് സ്വദേശികൾ. 130 കിലോമീറ്റർ നടന്നാണ് ഇവർ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. രണ്ട് ദിവസമായി സംഘം പട്ടിണിയിലാണെന്ന് അറിഞ്ഞ ഡിസിപി ചേതൻ സിംഗാണ് സംഘത്തിന് ഭക്ഷണം നൽകിയത്. ലോക്ക് ഡൗണിന് ശേഷം ഉടമയുമായി ബന്ധപ്പെടാൻ സാധിച്ചില്ല. തിരിച്ച് നാട്ടിലെത്താൻ അപേക്ഷിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും നാട്ടിലെത്താൻ സഹായിക്കണമെന്നും സംഘം ഡിസിപിയോട് അഭ്യർഥിച്ചു.

ABOUT THE AUTHOR

...view details