ന്യൂഡൽഹി: നെഞ്ചിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ടിബറ്റ് ആത്മീയ നേതാവ് ദലൈലാമ ആശുപത്രി വിട്ടു. മൂന്ന് ദിവസം മുൻപാണ് അദ്ദേഹത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദലൈലാമ ആശുപത്രി വിട്ടു - ആത്മീയാചാര്യൻ ദലൈലാമ
ചെറിയ ചുമയൊഴിച്ചാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് അദ്ദേഹത്തിന്‍റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. 1989 ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.
ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അദ്ദേഹത്തിന്‍റെ ആശുപത്രിയിലെ കിടത്തി ചികിത്സ പൂര്‍ത്തിയായത്. ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം ദിനചര്യങ്ങൾ ചെയ്ത് തുടങ്ങിയെന്നും ചെറിയ ചുമയൊഴിച്ചാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹത്തിന്‍റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
ഡൽഹിയിൽ അല്പ ദിവസം തങ്ങിയ ശേഷം തിരിച്ച് ധർമ്മശാലയിലേക്ക് പോകുമെന്നാണ് വിവരം. 83 വയസ്സുകാരനായ ദലൈലാമ 1959 ൽ ചൈനീസ് ഭരണകൂടത്തിനെതിരെ നടത്തിയ പ്രക്ഷോഭങ്ങൾക്ക് ശേഷം ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. അതിന് ശേഷം ഹിമാചൽ പ്രദേശിലെ ധർമ്മശാല കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. 1989 ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.