കേരളം

kerala

ETV Bharat / bharat

ജയിൽ ചാടിയ പതിമൂന്ന് പ്രതികളിൽ ഒമ്പത് പേരെ പൊലീസ് പിടികൂടി

കൊലപാതകക്കേസിലെ പ്രതികളായ അഞ്ച് പേർ, കവർച്ചക്കേസിലെ രണ്ട് പ്രതികൾ, ബലാത്സംഗ കുറ്റം നേരിടുന്ന ഒരാൾ എന്നിവരെയാണ് പൊലീസ് പിടികൂടിയതെന്ന് ദാഹോദ് പൊലീസ് സൂപ്രണ്ട് ഹിതേഷ് ജോയ്‌സർ പറഞ്ഞു.

By

Published : May 6, 2020, 7:31 AM IST

Dahod jailbreak  Gujarat  undertrial prisoners in Gujarat  COVID-19 lockdown  COVID-19 outbreak  COVID-19 scare  Coronavirus crisis  ജയിൽ ചാടിയ പതിമൂന്ന് പ്രതികളിൽ ഒമ്പത് പേരെ പൊലീസ് പിടികൂടി  ദാഹോദ് ജയിൽ  ഗുജറാത്ത് ജയിൽ ചാടിയ പ്രതികൾ  കൊവിഡ്  കൊറോണ വൈറസ്  വിചാരണ പ്രതികൾ
ജയിൽ ചാടിയ പതിമൂന്ന് പ്രതികളിൽ ഒമ്പത് പേരെ പൊലീസ് പിടികൂടി

ഗാന്ധിനഗർ: ഗുജറാത്തിലെ ദാഹോദ് സബ്‌ജയിലിൽ നിന്നും രക്ഷപ്പെട്ട വിചാരണ നേരിടുന്ന 13 തടവുകാരിൽ ഒമ്പത് പേരെ പൊലീസ് പിടികൂടി. മെയ് ഒന്നിനാണ് ജയിലിന്‍റെ പൂട്ട് തകർത്ത് സബ്‌ജയിലിൽ നിന്നും പ്രതികൾ രക്ഷപ്പെട്ടത്. കൊലപാതകക്കേസിലെ പ്രതികളായ അഞ്ച് പേർ,കവർച്ചക്കേസിലെ രണ്ട് പ്രതി, ബലാത്സംഗ കുറ്റം നേരിടുന്ന ഒരാൾ എന്നിവരെയാണ് പൊലീസ് പിടികൂടിയതെന്ന് ദാഹോദ് പൊലീസ് സൂപ്രണ്ട് ഹിതേഷ് ജോയ്‌സർ പറഞ്ഞു.

വിവിധ പൊലീസ് സംഘങ്ങളാണ് ഇവരെ പിടികൂടിയതെന്നും ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതികൾ കാടുകളിലും ബന്ധുവീടുകളിലും ഒളിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നാല് പേർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details