ഫാനി ചുഴലിക്കാറ്റ്; 525 കോടിയുടെ നാശനഷ്ടം ഉണ്ടാക്കിയതായി ഒഡീഷ
മെയ് മൂന്നിന് പുലര്‍ച്ചെ ഒഡീഷയിൽ 240 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 64 പേരാണ് മരിച്ചത്
ഭുവനേശ്വര്‍:ഒഡീഷയില്‍ വലിയ തോതില്‍ നാശം വിതച്ച ഫാനി ചുഴലിക്കാറ്റ് സംസ്ഥാനത്ത് 525 കോടി രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായി ഒഡീഷ നഗരവികസന വകുപ്പ്. മെയ് മൂന്നിന് പുലര്‍ച്ചെ ഒഡീഷയിൽ 240 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 64 പേരാണ് മരിച്ചത്. പുരിയിലാണ് ഏറ്റവും കൂടുതൽ മരണസംഖ്യ രേഖപ്പെടുത്തിയിരിക്കുന്നത്. പുരിയിൽ 39, ഖോർധയിൽ ഒമ്പത്, ജാജ്പൂർ, മയൂർഭഞ്ച് എന്നിവിടങ്ങളിൽ നാല് പേർ വീതവും കേന്ദ്രപദയിൽ മൂന്ന് എന്നിങ്ങനെയാണ് സർക്കാർ പുറട്ടുവിട്ട കണക്ക്. 14 ജില്ലകളിലെ ഒന്നരക്കോടി ആളുകളെയാണ് നാശനഷ്ടങ്ങൾ ബാധിച്ചത്. അഞ്ചുലക്ഷത്തിലധികം വീടുകളാണ് തകർന്നത്. 34 ലക്ഷം പേര്‍ക്ക് പരിക്കേറ്റതായും സർക്കാർ റിപ്പോർട്ടിൽ പറയുന്നു. തലസ്ഥാന നഗരമായ ഭുവനേശ്വറിൽ മാത്രം ഒന്നരലക്ഷത്തിലധികം വൈദ്യുത തൂണുകൾ കടപുഴകി. നാലര ലക്ഷത്തിലധികം വൈദ്യുതി ഉപഭോക്താക്കളിൽ പകുതിപേർക്ക് മാത്രമാണ് ഇതുവരെ വൈദ്യുതി ലഭിച്ചിട്ടുള്ളത്.