കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ നിസർഗ ചുഴലിക്കാറ്റ് ദുർബലപ്പെട്ടു - വിദർഭ മേഖല

ബുധനാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ അലിബാഗിനടുത്ത് മണ്ണിടിച്ചിലുണ്ടായി. അറബി കടലിൽ നിന്ന് മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളിലാണ് ചുഴലിക്കാറ്റ് വീശിയത്.

Cyclone Depression മുംബൈ മഹാരാഷ്ട്ര നിസർഗ ചുഴലിക്കാറ്റ് വിദർഭ മേഖല ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്
മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലേക്ക് നീങ്ങിയ നിസർഗ ചുഴലിക്കാറ്റ് ദുർബലപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്

By

Published : Jun 4, 2020, 11:25 AM IST

മുംബൈ: മഹാരാഷ്ട്രയിൽ വീശിയടിച്ച നിസർഗ ചുഴലിക്കാറ്റ് സംസ്ഥാനത്തെ പടിഞ്ഞാറൻ വിദർഭ മേഖലയിലേക്ക് നീങ്ങിയതായും കാറ്റ് ദുർബലമായതായും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ അലിബാഗിനടുത്ത് മണ്ണിടിച്ചിലുണ്ടായി.

അറബി കടലിൽ നിന്ന് മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളിലാണ് ചുഴലിക്കാറ്റ് വീശിയത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്. 72 വർഷങ്ങൾക്ക് ശേഷമാണ് മുംബൈയിൽ ചുഴലിക്കാറ്റ് എത്തിയത്. റെയ്ഗഡ്, പൽഘർ എന്നിവടങ്ങളിൽ ശക്തമായ കൊടുങ്കാറ്റും കനത്ത മഴയും കടൽക്ഷോഭവും അനുഭവപ്പെട്ടു. ഏഴടി ഉയരത്തിൽ തിരമാലകൾ തീരപ്രദേശങ്ങളിലേക്ക് അടിച്ച് കയറി. കാറ്റിൽ നിരവധി മരങ്ങളും വൈദ്യുത തൂണുകളും തകർന്നു. റെയ്ഗഡ് ജില്ലയിൽ ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടാനായി വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ ട്രാൻസ്ഫോർമർ മറിഞ്ഞ് 58കാരൻ മരിച്ചു. വീട് തകർന്ന് വീണ് 65കാരിയും 52കാരനും മരിച്ചു.

ABOUT THE AUTHOR

...view details