ന്യൂഡല്‍ഹി: നിവാര്‍ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ നവംബർ 25, 26 തീയതികളിൽ ഒരു ഡസനിലധികം പ്രത്യേക ട്രെയിനുകൾ റെയിൽവെ റദ്ദാക്കി. നിവാർ ചുഴലിക്കാറ്റ് കണക്കിലെടുത്ത് റെയിൽവേ പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകളില്‍ നിലവില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് നിരക്ക് പൂര്‍ണ്ണമായും തിരികെ നല്‍കുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.
നിവാർ ചുഴലിക്കാറ്റ്: ട്രെയിനുകള്‍ റദ്ദാക്കി, മുഴുവൻ പണവും തിരികെ നല്‍കും
നിവാർ ചുഴലിക്കാറ്റ് കണക്കിലെടുത്ത് റെയിൽവേ പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകളില്‍ നിലവില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് നിരക്ക് പൂര്‍ണ്ണമായും തിരികെ നല്‍കുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്
തമിഴ്‌നാട് തീരത്ത് നിന്ന് ഒരു ലക്ഷം പേരെയും പുതുച്ചേരിയില്‍ നിന്ന് ആയിരത്തലധികം പേരെയും ഒഴിപ്പിച്ചു. എട്ട് മണിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും നിവാര്‍ തീരം തൊടുമെന്ന് കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചെന്നൈ നഗരത്തിലെ പ്രധാന റോഡുകള്‍ അടച്ചു. ഇന്നലെ മുതല്‍ പലപ്പോഴായി മണിക്കൂറുകളോളം മഴ തോരാതെ പെയ്തതോടെ നഗരത്തില്‍ പലയിടങ്ങളിലും ജലനിരപ്പുയര്‍ന്ന് തുടങ്ങി. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.
തമിഴ്‌നാട്ടില്‍ 13 ജില്ലകളില്‍ നാളെയും പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ ചെന്നൈ വിമാനത്താവളം അടച്ചു. നിവര്‍ ചുഴലിക്കാറ്റ് പടിഞ്ഞാറ് വടക്കുപടിഞ്ഞാറോട്ട് നീങ്ങി 25ന് അര്‍ദ്ധരാത്രിക്കും 26ന് അതിരാവിലെക്കും ഇടയിലുള്ള സമയത്തു മണിക്കൂറില്‍ 120-130 കിമീ വരെയും ചില അവസരങ്ങളില്‍ 145 കിമീ വരെയും വേഗതയിലുള്ള അതിതീവ്ര ചുഴലിക്കാറ്റായി കാരൈക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തമിഴ്‌നാട് പുതുച്ചേരി തീരങ്ങള്‍ കടക്കാന്‍ സാധ്യതയുണ്ട്.