ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങളും എത്തിച്ച് നല്‍കണമെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദേശം നല്‍കി എൻസിപി നേതാവ് ശരത് പവാർ.
#LIVE UPDATES: നിസർഗ തീരം തൊട്ടു - നാശം വിതക്കാൻ നിസർഗ
17:30 June 03
17:30 June 03
ശക്തമായ കാറ്റില്‍ സബർബൻ സാന്‍റാക്രൂസില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ ഇഷ്ടികകൾ തകർന്ന് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു.
17:29 June 03
ഗുജറാത്തിന്‍റെ തെക്കൻ തീരത്ത് നിസർഗ ചുഴലിക്കാറ്റിന്‍റെ യാതൊരുവിധ ആഘാതങ്ങളും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
17:10 June 03
നിസർഗ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ ന്യൂനമർദ്ദമായി ശക്തി കുറയുമെന്ന് ഐഎംഡി അറിയിച്ചു.
17:08 June 03
17:08 June 03
17:06 June 03
ചുഴലിക്കാറ്റ് ഭീതി ഒഴിയുന്നതിന് തൊട്ട് പിന്നാലെ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കാൻ എല്ലാ വകുപ്പുകൾക്കും നിർദേശം നല്‍കിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ചുഴലിക്കാറ്റ് മുംബൈ, താനെ എന്നിവിടങ്ങളില്‍ നിന്ന് നോർത്ത് മുംബൈയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി.
16:32 June 03
16:00 June 03
- ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിലേക്കുള്ള എല്ലാ വിമാന സർവീസുകളും രാത്രി 7 മണി വരെ നിർത്തിവച്ചു. വിമാനങ്ങൾ മുംബൈയില്‍ ഇറക്കില്ല
- വോർളി കടല്‍ തീരത്തേക്കുള്ള എല്ലാ റോഡുകളും മുംബൈ മുൻസിപ്പല്‍ കോർപറേഷൻ അടച്ചു.
15:17 June 03
നിലവില്‍ കാറ്റിന്‍റെ വേഗത 100 മുതല്‍ 110 കിലോമീറ്റർ.
അടുത്ത ആറ് മണിക്കൂറിനുള്ളിൽ ഇത് വടക്കു കിഴക്ക് ഭാഗത്ത് നീങ്ങുകയും തീവ്ര ചുഴലിക്കാറ്റ് ചുഴലിക്കാറ്റായി മാറുകയും ചെയ്യും.
15:15 June 03
14:53 June 03
14:51 June 03
നിസർഗ ചുഴലിക്കാറ്റിനെ തുടർന്ന് മിർയാ കടലില്‍ അകപ്പെട്ടുപോയ കപ്പല്‍ 13 പേർ കുടുങ്ങി കിടക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
13:32 June 03
റായ്ഗഡ് ജില്ലയില്‍ ശക്തമായ കാറ്റില്‍ മരങ്ങൾ കടപുഴകി വീണു. അടുത്ത മൂന്ന് മണിക്കൂർ നിർണായകം. മുംബൈയില്‍ 75 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശിയടിക്കുന്നു.
13:23 June 03
നിസർഗ മഹാരാഷ്ട്ര തീരം തൊട്ടു. മഹാരാഷ്ട്രയുടെ വടക്കൻ തീരത്ത് ശക്തമായ കാറ്റും മഴയും
12:27 June 03
രത്നഗിരിയില്‍ 59 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശുന്നു. പ്രദേശത്ത് ശക്തമായ കാറ്റും മഴയും.
12:26 June 03
മുംബൈയിലെ വിവിധയിടങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ട് യൂണിറ്റുകളെയും ആർമിയുടെ അഞ്ച് യൂണിറ്റുകളെയും വിന്യസിച്ചു.
12:18 June 03
നിസർഗ തീരം തൊടുമ്പോൾ 100 മുതല്‍ 120 വേഗതയില്‍ ആഞ്ഞടിക്കുമെന്ന് ഐഎംഡി ഡിഎംജി മ്യത്യുൻജയ് മൊഹപത്ര അറിയിച്ചു. ചുഴലിക്കാറ്റ് ഉച്ചയ്ക്ക് ഒരു മണിക്കും നാല് മണിക്കുമിടയില്‍ മഹാരാഷ്ട്രയിലെ അലിബാഗ് തീരത്ത് എത്തും. മുംബൈ, താനെ, റായ്ഗഡ് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റർ വേഗത്തില്‍ കാറ്റ് അടിക്കും. ഗുജറാത്തിലെ നാവ്സാരിയിലും വല്‍സാദിലും 60 മുതല്‍ 80 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. അർധരാത്രിയോടെ കാറ്റിന്‍റെ വേഗത കുറയുമെന്നും നാളെ രാവിലെയോടെ ചുഴലിക്കാറ്റ് തീരം വിടും.
10:55 June 03
നിസർഗ തീവ്ര ചുഴലിക്കാറ്റായി മാറുന്നു. മുംബൈ തീരത്ത് നിന്ന് 200 കിലോമീറ്റർ അകലെയാണ് നിലവില്‍ കാറ്റ് വീശുന്നത്
10:51 June 03
- നിലവില്‍ ചുഴലിക്കാറ്റ് റായ്ഗഡിലെ അലിബഗിലേക്ക് വടക്കു കിഴക്കായി നീങ്ങുന്നു.
- നിസർഗ ചുഴലിക്കാറ്റ് ഉച്ചയ്ക്ക് ഒരു മണിക്കും മൂന്ന് മണിക്കും ഇടയില്‍ അലിബാഗിന്‍റെ തെക്ക് ഭാഗത്ത് എത്തുമെന്ന് ഐഎംഡി അറിയിച്ചു.
10:45 June 03
- ചുഴലിക്കാറ്റ് തീവ്രമായതിനെ തുടർന്ന് മുന്നൊരുക്കങ്ങളുടെ ഭാഗമായി മഹാരാഷ്ട്ര പല്‍ഗറിലെ കെല്‍വ ഗ്രാമത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.
- ഗോവയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി അറിയിച്ചു.
09:57 June 03
- രത്നഗിരിയില്‍ 55 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. കൊങ്കൺ തീരത്ത് മണിക്കൂറില്‍ 55 മുതല്‍ 56 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശുന്നു. കാറ്റ് 120 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
- ഗുജറാത്തിലെ ഖമ്പാത്ത് തീരത്ത് എൻഡിആർഎഫ് പുലർച്ചെ നിരീക്ഷണം നടത്തുന്നു.
- നിസർഗ ചുഴലിക്കാറ്റിനെ തുടർന്ന് മഹാരഷ്ട്രയിലേക്കുള്ള നിരവധി ട്രെയിനുകൾ പുനഃക്രമീകരിച്ചു. സംസ്ഥാനത്ത് നിന്ന് ഗോരഖ്‌പൂർ, ദർബംഗ, വാരണാസി എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ട ട്രെയിനുകളുടെ സമയമാണ് മാറ്റിയത്.
09:47 June 03
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങൾ വീടിനുള്ളില്‍ തന്നെ തുടരണമെന്ന് കേന്ദ്രമന്ത്രി ഡോ.ഹർഷവർധൻ അറിയിച്ചു. മത്സ്യത്തൊഴിലാളികൾ വടക്കു കിഴക്കൻ അറേബ്യൻ കടലിലേക്കും കർണാടക, ഗോവ, മഹാരാഷ്ട്ര, തെക്കൻ ഗുജറാത്ത് തീരത്തേക്കും പോകരുതെന്നും കേന്ദ്രമന്ത്രി നിർദേശിച്ചു.
08:02 June 03
07:26 June 03
മുംബൈയിൽ കനത്ത മഴ
മഹാരാഷ്ട്ര തീരത്തേക്ക് അടുക്കുന്ന നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്രമാകുമെന്ന് കാലാവസ്ഥവിഭാഗം. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശും. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ചൊവ്വാഴ്ച രാത്രി മുതല്‍ മുംബൈ നഗരത്തിലുൾപ്പെടെ കനത്ത മഴ.
08.48 ജൂൺ 03
റായ്‌ഗഢിൽ നിന്ന് 11060 പേരെ മാറ്റിപ്പാർപ്പിച്ചു
08.15 ജൂൺ 03
മുംബൈയിൽ നിന്ന് 200 കിലോമീറ്ററും, അലിബാഗിൽ നിന്ന് 155 കിലോമീറ്ററും അകലെയാണ് നിലവിൽ നിസർഗയുടെ സ്ഥാനം.
07.50 ജൂൺ 03
മുംബൈയിൽ നിന്ന് 310 കിലോമീറ്ററും, ഗുജറാത്തിലെ സൂറത്തിൽ നിന്നും 530 കിലോമീറ്ററും അകലെയാണ് നിലവിൽ നിസർഗയുടെ സ്ഥാനം.
07.27ജൂൺ 03
റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാകും കാറ്റ് കരയിലേക്കു കയറുന്നത്.
06:45 ജൂൺ 03
ദേശീയദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്.) 20 സംഘങ്ങളെ മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.