കേരളം

kerala

By

Published : Oct 24, 2019, 11:15 PM IST

ETV Bharat / bharat

സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന് വധശിക്ഷ തന്നെ

മംഗളൂരു അഡീഷണല്‍ കോടതിയും സെഷന്‍സ് കോടതിയുമാണ് മോഹനെ വധശിക്ഷയ്‌ക്ക് വിധിച്ചത്

സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന് വധശിക്ഷ

മംഗളൂരു : സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനെ വധശിക്ഷയ്‌ക്ക് വിധിച്ച് ആറാമത് അഡീഷണല്‍ ജില്ലാ കോടതി ഉത്തരവ്. സയനൈഡ് മോഹന് എതിരെയുള്ള പതിനേഴാമത്തെ കൊലപാതക കേസ് മംഗളൂരുവിലെ അഡീഷണല്‍ കോടതിയും സെഷന്‍സ് കോടതിയും പരിഗണിച്ചിരുന്നു. ആ കേസിലാണ് കോടതി വധ ശിക്ഷ വിധിച്ചത് തട്ടികൊണ്ട്പോകല്‍, പീഡനം, കൊലപാതകം, വിഷം നല്‍കി പീഡനം, ജ്വല്ലറി മോഷണം, വിഷം നല്‍കിയതിന് ശേഷം മോഷണം, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് മോഹനുമേല്‍ ചുമത്തിയിട്ടുള്ളത്.

ABOUT THE AUTHOR

...view details