ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിസാമുദീൻ മര്‍ക്കസ് മേധാവിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മര്‍ക്കസ് മേധാവി മൗലാനാ സാദിനെതിരെയാണ് ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. മർക്കസിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത 2000ഓളം വിദേശികൾക്കെതിരെയും ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
നിസാമുദീൻ മര്‍ക്കസ് മേധാവിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്
കൊവിഡ് വ്യാപനക്കാലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ ആയിരക്കണക്കിന് ആൾക്കാരെ ഉൾപ്പെടുത്തി തബ്‌ലീഗ് മതസമ്മേളനം നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.
കൊവിഡ് വ്യാപനക്കാലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ നിസാമുദ്ദീൻ പള്ളിയില്‍ ആയിരക്കണക്കിന് ആൾക്കാരെ ഉൾപ്പെടുത്തി തബ്‌ലീഗ് മതസമ്മേളനം നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. ഒളിവിലായിരുന്ന മൗലാനാ സാദിനെ ഏപ്രിൽ എട്ടിന് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരുന്നു. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. പൊതുപരിപാടികളും ആളുകൾ ഒത്തുച്ചേരുന്നതും സര്‍ക്കാര്‍ നിര്‍ദേശിച്ച സമയത്താണ് നിസാമുദ്ദീൻ മര്‍ക്കസില്‍ തബ്‌ലീഗ് സമ്മേളനം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.