കേരളം

kerala

ETV Bharat / bharat

കൊവിഡ് ബാധിച്ച് സിആര്‍പിഎഫ് ജവാന്‍ മരിച്ചു

അര്‍ധസൈനീക വിഭാഗത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി

covid death
covid death

By

Published : Jun 7, 2020, 8:27 PM IST

ഡല്‍ഹി: കാന്‍സര്‍ ബാധിതനായ സിആര്‍പിഎഫ് ജവാന്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. ഇതോടെ അര്‍ധസൈനീക വിഭാഗത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഏപ്രില്‍ മുതല്‍ കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വെള്ളിയാഴ്ചയാണ് 141 ബെറ്റാലിയനില്‍ അംഗമായ ഇദ്ദേഹം കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. സിഎപിഎഫ് നല്‍കിയ ഏറ്റവും പുതിയ കണക്കുകള്‍ 1550 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1100 ആളുകള്‍ രോഗവിമുക്തരായി.

ABOUT THE AUTHOR

...view details