കേരളം

kerala

ETV Bharat / bharat

കൊവിഡ് 19‌ ബാധിച്ച് സിആര്‍പിഎഫ് ജവാന്‍ മരിച്ചു - സിആര്‍പിഎഫ് ജവാന്‍

സിആര്‍പിഎഫ്‌ സേനയില്‍ കൊവിഡ്‌ ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ ജവാനാണ് ഇദ്ദേഹം.

കൊവിഡ് 19‌ ബാധിച്ച് സിആര്‍പിഎഫ് ജവാന്‍ മരിച്ചു  സിആര്‍പിഎഫ് ജവാന്‍  കൊവിഡ് 19‌
കൊവിഡ് 19‌ ബാധിച്ച് സിആര്‍പിഎഫ് ജവാന്‍ മരിച്ചു

By

Published : Jun 7, 2020, 8:06 PM IST

ന്യൂഡല്‍ഹി: കൊവിഡ്‌ ബാധിച്ച് സിആര്‍പിഎഫ് ജവാന്‍ മരിച്ചു. 37 വയസുകാരനായ ഇദ്ദേഹത്തിന് കാന്‍സര്‍ ചികിത്സക്കിടെയാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. സിആര്‍പിഎഫ്‌ സേനയില്‍ കൊവിഡ്‌ ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ ജവാനാണ് ഇദ്ദേഹം. വെള്ളിയാഴ്‌ചയാണ് ഇദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിക്കുന്നത്. 141-ാമത്തെ ബറ്റാലിയനിലെ കോൺസ്റ്റബിളാണ് ഇദ്ദേഹം.

അര്‍ദ്ധസൈനിക സേനാ വിഭാഗമായ സിഐഎസ്എഫില്‍ നാല്‌, ബിഎസ്എഫില്‍ രണ്ട്, ശാസ്ത്ര സീമ ബാല്‍, ഇന്തോ-ടിബറ്റന്‍ ബോർഡര്‍ പൊലീസ്‌ വിഭാഗത്തില്‍ ഓരോ കൊവിഡ്‌ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. സിഎപിഎഫിന്‍റെ കണക്ക് പ്രകാരം ഇതുവരെ 1,550 ജവാന്മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 1,100 പേര്‍ രോഗമുക്തരായി.

ABOUT THE AUTHOR

...view details