സിആർപിഎഫ് ജവാൻ ഭാര്യയെയും മക്കളെയും വെടിവച്ചു കൊന്നു
ഉത്തർപ്രദേശിലെ അലഹബാദിലാണ് സംഭവം
സിആർപിഎഫ് ജവാൻ ഭാര്യയെയും മക്കളെയും വെടിവച്ചു കൊന്നു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ അലഹബാദിൽ സിആർപിഎഫ് ജവാൻ ഭാര്യയെയും രണ്ട് മക്കളെയും വെടിവച്ചു കൊന്നു. അലഹബാദിലെ ഗ്രൂപ്പ് സെന്ററില്‍ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വി.കെ യാദവ് എന്ന സിആർപിഎഫ് ജവാൻ പിസ്റ്റൾ ഉപയോഗിച്ച് ഭര്യയേയും മകനേയും മകളേയും കൊലപ്പെടുത്തുകയായിരുന്നു. ഇയാൾ സേനയുടെ 224 മത്തെ ബറ്റാലിയനിലെ ഡ്രൈവറാണ്.