കേരളം

kerala

ETV Bharat / bharat

സിആർപിഎഫ് ജവാനെ കാണാതായതായി പരാതി - സിആർപിഎഫ്

ജമ്മുവിൽ നിന്ന് തെലങ്കാനയിലേക്കുള്ള യാത്രക്കിടെയാണ് സിആർപിഎഫ് ജവാനായ സൽദീപ കുമാറിനെ കാണാതായത്.

ഫയൽ ചിത്രം

By

Published : Feb 23, 2019, 4:17 AM IST

ജമ്മുകാശ്മീരിൽ നിന്നും തെലങ്കാനയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പോകുന്നതിനിടെയാണ് സൽദീപ കുമാറിനെ കാണാതായത്. ഫെബ്രുവരി 19നാണ് സ്ഥലംമാറ്റം ലഭിച്ച 14 സിആർപിഎഫ് ജവാൻമാരുമായി സിആർപിഎഫ് എ.എസ്.ഐ അർജുൻ ദുബെ യാത്ര തിരിച്ചത്. ഡൽഹിയിൽ നിന്നും തെലങ്കാനയിലേക്കുള്ള തെലങ്കാന എക്സപ്രസിലായിരുന്നു യാത്ര. ഫെബ്രുവരി 20ന് ട്രെയിൻ സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ 13 ജവാൻമാർ മാത്രമാണ് ഇറങ്ങിയത്.

സൽദീപ് കുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ഉണ്ടായില്ലെന്ന് എ.എസ്.ഐ അർജുൻ ദുബെ പറഞ്ഞു. സൽദീപ് കുമാറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി റെയിൽ വേ പൊലീസ് സൂപ്രന്ധിന് പരാതി നൽകിയതായി അർജുൻ ദുബെ അറിയിച്ചു. സൽദീപ് കുമാറിനായി ലുക്കഔട്ട് നൊട്ടീസ് പുറപ്പെടുവിച്ചതായി റെയിൽവേ പൊലീസ് സൂപ്രന്ധ് അശോക് അറിയിച്ചു.

ABOUT THE AUTHOR

...view details