ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് രാജ്യം ഒറ്റക്കെട്ടായി വിട ചൊല്ലുന്നു. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ നടുക്കം മാറിയിട്ടില്ലെങ്കിലും കണ്ണീര്‍ അടക്കി വച്ച് ധീരജവാന്മാര്‍ക്ക് സല്യൂട്ട് നല്‍കുകയാണ് കുടുംബാംഗങ്ങള്‍. അച്ഛന്‍റെ മൃതദേഹത്തിന് മുമ്പില്‍ സധൈര്യം നിന്ന് സല്യൂട്ട് നല്‍കുന്ന പെണ്‍കുട്ടിയുടെ ചിത്രം രാജ്യത്തെ ഒന്നടങ്കം കണ്ണീരണിയിക്കുകയാണ്. ഉത്തരാഖണ്ഡ് സ്വദേശി മോഹൻലാലിന്‍റെ മകളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
ഹൈവേ പൊലീസിന്‍റെ പ്രത്യേക ഡ്യൂട്ടിക്കായി എത്തിയ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടര്‍ മോഹൻലാൽ ആക്രമണത്തിന് ഇരയാകുകയായിരുന്നു. ഇന്ന് രാവിലെ ഉത്തരാഖണ്ഡിൽ എത്തിച്ച മോഹൻലാലിന്‍റെ മൃതദേഹത്തിൽ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ആദരാഞ്ജലി അർപ്പിച്ചു.