കേരളം

kerala

By

Published : Jun 27, 2020, 7:21 PM IST

ETV Bharat / bharat

ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെയുള്ള യാത്രകള്‍ താല്‍കാലികമായി നിരോധിച്ചു

സിഖ് തീര്‍ഥാടകര്‍ക്കായി തിങ്കളാഴ്ച കര്‍താര്‍പൂര്‍ ഇടനാഴി തുറക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്ന് മാസം മുമ്പാണ് കര്‍താര്‍പൂര്‍ ഇടനാഴി അടച്ചത്

india
india

ന്യൂഡല്‍ഹി:കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെയുള്ള യാത്രകള്‍ താല്‍ക്കാലികമായി നിരോധിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. 'കൊറോണ വൈറസ് പടരാതിരിക്കാനും തടയാനുമുള്ള നടപടികളുടെ ഭാഗമായി ക്രോസ് ബോർഡർ യാത്ര താൽകാലികമായി നിരോധിച്ചുവെന്നും ആരോഗ്യ അധികൃതരുമായും മറ്റ് ബന്ധപ്പെട്ടവരുമായും കൂടിയാലോചിച്ച് കൂടുതൽ നിരീക്ഷണം നടത്തിയ ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

സിഖ് തീര്‍ഥാടകര്‍ക്കായി തിങ്കളാഴ്ച കര്‍താര്‍പൂര്‍ ഇടനാഴി തുറക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്ന് മാസം മുമ്പാണ് കര്‍താര്‍പൂര്‍ ഇടനാഴി അടച്ചത്. ഉഭയകക്ഷി കരാറിൽ പ്രതിജ്ഞാബദ്ധമായിരുന്നിട്ടും പാകിസ്ഥാൻ രവി നദിക്ക് കുറുകെ പാലം നിർമിച്ചിട്ടില്ല. മഴക്കാലത്ത് ഇടനാഴിയിലൂടെ തീർഥാടകരുടെ യാത്ര സുരക്ഷിതമാണോയെന്ന് വിലയിരുത്തേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ലോകമെമ്പാടും ആരാധനാലയങ്ങള്‍ തുറക്കുമ്പോള്‍ പാകിസ്ഥാന്‍ എല്ലാ സിഖ് തീര്‍ഥാടകര്‍ക്കുമായി കര്‍ത്താര്‍പൂര്‍ ഇടനാഴി മഹാരാജ രഞ്ജീത് സിങ് ചരമവാര്‍ഷിക ദിനമായ ജൂണ്‍ 29 ന് തുറക്കുമെന്നാണ് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ട്വീറ്റ് ചെയ്തത്.

ABOUT THE AUTHOR

...view details