കേരളം

kerala

ETV Bharat / bharat

സര്‍വകലാശാലയിലെ അക്രമം; ആരോപണങ്ങൾ നിഷേധിച്ച് അലിഗഡ് പൊലീസ്

അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ പ്രതിഷേധക്കാരെ സ്വയരക്ഷക്ക് വേണ്ടി പ്രതിരോധിക്കുക മാത്രമാണ് യുപി പൊലീസ് ചെയ്‌തതെന്നും അലിഗഡ് എസ്.എസ്.പി ആലിഷ് ആകാശ് കുൽഹാരി

AMU  CCTV  UP Police  Violence  എ.എം.യു  അലിഗഡ് മുസ്ലിം സര്‍വകലാശാല  അലിഗഡ് എസ്.എസ്.പി  പൗരത്വ ഭേദഗതി നിയമം
എ.എം.യു

By

Published : Dec 25, 2019, 5:07 PM IST

ലക്‌നൗ:ഡിസംബർ 15 ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് അലിഗഡ് എസ്.എസ്.പി ആകാശ് കുൽഹാരി. എ.എംയുവിലെ ബാബ്-ഇ-സയ്യിദ് ഗേറ്റിന്‍റെ പരിസരത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് അക്രമം അഴിച്ചുവിട്ടിട്ടില്ലെന്നത് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികൾ അക്രമാസക്തരായതോടെയാണ് പൊലീസ് നടപടിയെടുത്തത്.

എ.എം.യുവിലെ സംഘര്‍ഷം; യുപി പൊലീസിനെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് അലിഗഡ് എസ്.എസ്.പി

പ്രതിഷേധക്കാരെ സ്വയരക്ഷക്ക് വേണ്ടി പ്രതിരോധിക്കുക മാത്രമാണ് യുപി പൊലീസ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് യുപി പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്നും എസ്.എസ്.പി ആകാശ് കുൽഹാരി അറിയിച്ചു. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു അലിഗഡ് മുസ്ലിം സര്‍വകലാശാലയിലും അക്രമം ഉണ്ടായത്.

ABOUT THE AUTHOR

...view details