സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - ദേഹാസ്വാസ്ഥം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രക്തസമ്മർദ്ദം കുറവായതിനാലാണ് ദേഹാസ്വാസ്ഥം അനുഭവപ്പെട്ടതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു
സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഹൈദരാബാദ്:സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ ഹിമയത്ത് നഗറിലെ മഗ്‌ദൂം ഭവനിൽ നടന്ന സിപിഐ ദേശീയ സമിതി യോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് രാജയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം കുറവായതിനാലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.