കര്‍ണാടകയില്‍ 8818 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
114 രോഗബാധിതര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ 3831 ആയി.
കര്‍ണാടകയില്‍ 8818 പേര്‍ക്ക് കൂടി കൊവിഡ്
ബെംഗളൂരു: സംസ്ഥാനത്ത് 8,818 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതില്‍ 3495 കേസുകള്‍ ബെംഗളൂരുവിലാണ്. 114 രോഗബാധിതര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ 3831 ആയി. 219,926 പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.