ഡെറാഡൂൺ: കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ 13 ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്താൻ ഉത്തരാഖണ്ഡ് സർക്കാർ അനുമതി നൽകി. ജില്ലാ മജിസ്‌ട്രേറ്റിനാണ് ജില്ലകളിൽ ആവശ്യാനുസരണം കർഫ്യൂ ഏർപ്പെടുത്താനുള്ള അനുമതി സർക്കാർ നൽകിയത്. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള അനുമതി നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡ് വ്യാപനം; ഉത്തരാഖണ്ഡിലെ 13 ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്താൻ അനുമതി - District MagistrateChief Secretary of Uttarakhand
ജില്ലാ മജിസ്‌ട്രേറ്റിനാണ് ജില്ലകളിൽ ആവശ്യാനുസരണം കർഫ്യൂ ഏർപ്പെടുത്താനുള്ള അനുമതി സർക്കാർ നൽകിയത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ സംസ്ഥാന അതിർത്തികൾ, ചെക്ക് പോസ്‌റ്റുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ രജിസ്‌റ്റർ ചെയ്യണമെന്നും താപ പരിശോധന നടത്തണമെന്നും കണ്ടെയ്‌മെന്‍റ് സോണിലുള്ള കൊവിഡ് രോഗിയുമായി ബന്ധപ്പെടുന്ന 80 ശതമാനം ആളുകളെയും 72 മണിക്കൂറിനുള്ളിൽ കണ്ടെത്തണമെന്നും ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, മത പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 200 ന് പകരം 100 ആയി സർക്കാർ കുറക്കുകയും ചെയ്‌തു.
67,457 രോഗമുക്തിയും 1,222 കൊവിഡ് മരണങ്ങളും ഉൾപ്പെടെ നിലവിൽ 4,970 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.