മുംബൈ: കൊവിഡിന്‍റെ രണ്ടാം തരംഗം സുനാമിക്ക് തുല്യമാകാൻ സാധ്യതയെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇത്തരം സാഹചര്യത്തിൽ നിന്ന് മുൻകരുതൽ എടുക്കണമെന്നും എല്ലാ പ്രോട്ടോക്കോളുകളും സൂക്ഷ്‌മമായി പാലിക്കണമെന്നും താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും ജനങ്ങളോട് അഭ്യർഥിച്ചു. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശുചിത്വം എന്നിവയാണ് മികച്ച പ്രതിരോധ നടപടികൾ. ഇതുവരെ ഫലപ്രദമായ വാക്‌സിനില്ല, അതിനാൽ പ്രതിരോധ നടപടികളിൽ നാം ഉറച്ചുനിൽക്കണം. ഉത്സവങ്ങളും ചടങ്ങുകളും നിയമം പാലിച്ച് നടത്തിയില്ലെങ്കിൽ അപകടമാണ്. ദീപാവലിക്കും ഗണേശോത്സവത്തിനും ധാരാളം ആളുകൾ ഒത്തുകൂടിയിരുന്നു. അടുത്ത പത്ത് ദിവസത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്‌ത് ലോക്ക് ഡൗൺ ആവശ്യമാണോയെന്ന് തീരുമാനിക്കുമെന്ന് പവാർ പറഞ്ഞു.
കൊവിഡിന്‍റെ രണ്ടാം തരംഗം സുനാമിക്ക് തുല്യമാകാമെന്ന് ഉദ്ദവ് താക്കറെ - Uddhav Thackeray
അടുത്ത പത്ത് ദിവസത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്‌ത് ലോക്ക് ഡൗൺ ആവശ്യമാണോയെന്ന് തീരുമാനിക്കുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ
യൂറോപ്പിന്‍റെയും അമേരിക്കയുടെയും പല ഭാഗങ്ങളിലെ കൊവിഡിന്‍റെ രണ്ടാം തരംഗത്തെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്‌തു. ഇത് ഒരു തരംഗമാണോ സുനാമിയാണോ എന്ന് അത്ഭുതപ്പെടുത്തുന്നുവെന്നും ലോകമെമ്പാടും നടക്കുന്ന കാര്യങ്ങളിൽ നിന്ന് നാം പാഠങ്ങൾ ഉൾക്കൊള്ളണമെന്നും താക്കറെ പറഞ്ഞു. കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുംബൈ-ഡൽഹി ട്രെയിനുകളും വിമാനങ്ങളും നിർത്തിവയ്ക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പുതിയ കേസുകളും മരണങ്ങളും കുറയുന്നുണ്ട്. സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞു, എന്നാൽ ഭീഷണി അവസാനിക്കുന്നില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.