അരുണാചൽ പ്രദേശിൽ കൊവിഡ് രോഗമുക്തര്‍ വര്‍ധിക്കുന്നു - covid news
സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 92.93 ശതമാനമാണ്.
തുടർച്ചയായ ഏഴാം ദിവസവും അരുണാചൽ പ്രദേശിൽ കൊവിഡ് രോഗമുക്തിയിൽ വർധനവ്
ഇറ്റാനഗർ: അരുണാചൽപ്രദേശിലെ ഇറ്റാനഗറിൽ തുടർച്ചയായ ഏഴാം ദിവസവും കൊവിഡ് രോഗമുക്തി നിരക്കിൽ വർധനവ്. 70 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ആകെ 14,870 പേർ ആശുപത്രികളിൽ നിന്ന് ഡിസ്‌ചാർജായതോടെ രോഗമുക്തി നിരക്ക് 92.93 ശതമാനമായി ഉയർന്നു. അതേ സമയം സംസ്ഥാനത്ത് 25 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 16,001ആകുകയും ചെയ്തു. നിലവിൽ സംസ്ഥാനത്ത് 1,082 കൊവിഡ് രോഗികളാണുള്ളത്. ഇതുവരെ 49 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
Last Updated : Nov 21, 2020, 1:43 PM IST