തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു - latest chennai
669 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 7,204 ആയി
തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു
ചെന്നൈ: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. 669 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 7,204 ആയി. 135 പേരെ ഇന്ന് ഡിസ്‌ചാര്‍ജ് ചെയ്തു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1,959 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ബാധിച്ച 669 പേരിൽ 412 പുരുഷന്മാരും 257 സ്ത്രീകളുമാണ്. 600-ലധികം പുതിയ കൊവിഡ് കേസുകളിൽ 509 എണ്ണം ചെന്നൈയിലാണ്. ആകെ 3,839 പേരാണ് ചൈന്നെയില്‍ രോഗബാധിതരായുള്ളത്.