ജമ്മു കശ്‌മീരില്‍ 250 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം - covid in kashmir news
ജമ്മു കശ്‌മീരില്‍ 1,853 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ്
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ 250 പുതിയ കൊവിഡ് 19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,19,053 ആയി. 1,13,645 പേര്‍ രോഗമുക്തരായി. 1,853 പേര്‍ രോഗത്തെ തുടര്‍ന്ന് ഇതേവരെ സംസ്ഥാനത്ത് മരിച്ചു. നിലവില്‍ 3,555 പേര്‍ രോഗത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്. ബുധനാഴ്‌ച മാത്രം 388 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.