തെലങ്കാനയിൽ 1,897 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 84,544 ആയി
തെലങ്കാനയിൽ 1,897 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഹൈദരാബാദ്:തെലങ്കാനയിൽ 1,897 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 84,544 ആയി. വൈറസ് ബാധിച്ച് 654 പേർ കൂടി മരിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 479 പേർ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നാണ്. മേച്ചൽ-മൽക്കാജ്ഗിരി 172, രംഗറെഡ്ഡി 162, സംഗറെഡ്ഡി 107, വാറങ്കൽ അർബൻ 87 എന്നിങ്ങനെയാണ് പുതിയ രോഗബാധിതർ. 61,294 പേർക്ക് രോഗം ഭേദമായി. 22,596 പേർ നിലവിൽ ചികിത്സയിലാണ്. ഓഗസ്റ്റ് 11ന് 22,972 സാമ്പിളുകൾ പരിശോധന നടത്തി.